|    Mar 30 Thu, 2017 2:28 pm
FLASH NEWS

പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം

Published : 13th April 2016 | Posted By: SMR

മരട്: പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പനങ്ങാട് ഉദയത്തും വാതിലില്‍ നിപ്പോണ്‍ പെയിന്റ് ഗോഡൗണിന്റെ പുറക് വശത്തെ വീട്ടിലായിരുന്നു സംഭവം. രാവിലെ അച്ചനും അമ്മയും ജോലിക്ക് പോയതിന് ശേഷം പെണ്‍കുട്ടി കോളജില്‍ പോവാനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് വന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഇത് എതിര്‍ത്തതിനെ അക്രമി കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും കൈക്കും മുറിവേല്‍പ്പിച്ചു.
പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ അച്ചനും അമ്മയെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കാള്‍ എത്തി കുട്ടിയെ ഓട്ടോറിക്ഷയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്നും ആരോപണമുണ്ട്. നെട്ടൂരിലായിരുന്ന ഇവര്‍ ആറ് മാസം ആയിട്ടുള്ളൂ ഉദയത്തും വാതിലില്‍ താമസം തുടങ്ങിയിട്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day