|    Jul 16 Mon, 2018 4:32 pm
FLASH NEWS

പട്ടാപകല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചകേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

Published : 8th August 2017 | Posted By: fsq

 

പെരുമ്പാവൂര്‍: വീട് കുത്തിതുറന്ന് പട്ടാപകല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. വേങ്ങൂര്‍ തൂങ്ങാലി തീയാട്ടുശ്ശേരി സണ്ണിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ഏപ്രില്‍ 12നാണ് പന്ത്രണ്ടര പവന്‍ സ്വര്‍ണം മോഷണം പോയത്. വീട്ടിലുള്ളവര്‍ പുറത്തുപോയ സമയംനോക്കി പുറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതികള്‍ വീട്ടിലെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന പന്ത്രണ്ടര പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. അഭിവിഹാര്‍ ഇടക്കിടം സ്വദേശി ഏഴു കോണില്‍ വീട്ടില്‍ അഭിരാജ്(25), വണ്ണപ്പുറം കള്ളിപ്പാറ സ്വദേശി ചക്കാലപറമ്പില്‍ വീട്ടില്‍ നിഥിന്‍ തോമസ് (21) എന്നിവരാണ് സംഭവത്തിലെ പ്രതികള്‍. മോഷണത്തിനുശേഷം കളവു മുതല്‍ കൊണ്ടുപോയി വിറ്റ എറണാകുളം മേനകയിലുള്ള കടയില്‍ പ്രതികളെയും കൊണ്ടുപോയി പോലിസ് സ്വര്‍ണം വീണ്ടെടുക്കുകയായിരുന്നു. മുഴുവന്‍ സ്വര്‍ണവും വീണ്ടെടുക്കാന്‍ കഴിഞ്ഞതായി കുറുപ്പംപടി പോലിസ് അറിയിച്ചു.    പകല്‍ സമയത്ത് ബൈക്കില്‍ കറങ്ങി നടന്ന് വീട്ടുകാര്‍ പുറത്ത് പോവുന്ന സമയംനോക്കി മോഷണം നടത്തുകയാണ് പ്രതികളുടെ പതിവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss