|    Aug 21 Mon, 2017 5:41 pm
FLASH NEWS

പട്ടാപകല്‍ കോവിലില്‍ മോഷണം ; വിഗ്രഹം നഷ്ടപ്പെട്ടു

Published : 3rd August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: പട്ടാപകല്‍ കോവിലിലില്‍ നടന്ന് മോഷണത്തില്‍ വിഗ്രഹം നഷ്ടപ്പെട്ടു. നെല്ലായ കൃഷ്ണപ്പടി അത്തികുറുശ്ശി കയറ്റത്തിലുള്ള സുബ്രമണ്യ കോവിലിലിലെ ഒരടിയോളം വലുപ്പമുള്ള വിഗ്രഹമാണ് നഷ്ടപ്പെട്ടത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള വിഗ്രഹമാണിതെന്ന് പുജാരി പറഞ്ഞു. മോഷണം നടന്നത് ചൊവാഴ്ച രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുജാരി കോവിലിങ്ങല്‍ ബാലന്‍ വീട് പൂട്ടി രാവിലെ 10ന് ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം. ബാലന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. വിഗ്രഹമല്ലാതെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചെര്‍പ്പുളശ്ശേരി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക