|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പട്ടയവിതരണവും പോക്കുവരവുംകാലതാമസം ഒഴിവാക്കാനും നടപടികള്‍ സുതാര്യമാക്കാനും നിര്‍ദേശം

Published : 19th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പട്ടയവിതരണവും പോക്കുവരവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കുന്നതിനും നടപടിക്രമങ്ങ ള്‍ സുതാര്യമാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.
ഹരജികള്‍ സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം. പട്ടയത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ നിലവിലുള്ള നിയമപ്രകാരം അര്‍ഹത പരിശോധിച്ച് സമയബന്ധിതമായി കൃത്യതയോടും സുതാര്യതയോടും നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതപുലര്‍ത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. പട്ടയവിതരണവുമായി ബന്ധപ്പെട്ട വീഴ്ചകളും കൃത്യവിലോപങ്ങളും കണ്ടെത്തി പരിഹരിക്കണം. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം അനുവദിക്കുക എന്ന സര്‍ക്കാര്‍ നയത്തിനു മു ന്‍ഗണന നല്‍കി പട്ടയവിതരണ നടപടികള്‍ സ്വീകരിക്കണം.
സമയാസമയങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ പട്ടയവിതരണ നടപടികള്‍ അവലോകനം ചെയ്യണം. കൂടാതെ പോക്കുവരവ് നടപടികള്‍ കുറ്റമറ്റരീതിയിലും ത്വരിതഗതിയിലും നടപ്പാക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും അതു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്യണം. ഈ നിര്‍ദേശങ്ങളില്‍ നി ന്നു വ്യതിചലിക്കുന്നത് അച്ചടക്കരാഹിത്യമായി കണക്കാക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss