|    Oct 20 Fri, 2017 12:01 am

പട്ടഞ്ചേരി സംഘര്‍ഷം : ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരേ നടപടി

Published : 2nd August 2017 | Posted By: fsq

 

ചിറ്റൂര്‍: പട്ടഞ്ചേരി തരകന്‍ചയിലെ സംഘര്‍ഷം. ക്രമസമാധനം തകര്‍ക്കുന്നവര്‍ക്കെതിരേ മുഖം നേക്കാതെ  നടപടിയെടുക്കാന്‍ പോലിസ് തയ്യ്ാറാകണമെന്ന് സമാധാന ചര്‍ച്ചയില്‍   ധാരണ. പട്ടഞ്ചേരിപഞ്ചായത്തിലെ തരകന്‍ചള്ളയില്‍ കഴിഞ്ഞ രണ്ട്ദിവസമായി നിലനിന്നുവന്നിരുന്ന സിപിഎം -ജനതാദള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എഎസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന സമാധന ചര്‍ച്ചയിലാണ് പ്രദേശത്ത് ക്രമസമാധനം തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വികരിക്കാന്‍ തയ്യാറാവണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടത്. ക്രമിനല്‍ കേസില്‍ പ്രതികളായ നിരവധി പേരെ പോലിസ് പിടികൂടാത്തതാണ് അടിക്കടിയുണ്ടാവുന്ന അക്രമസംഭവങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദേശത്ത് സമാധനാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ട നടപടി ഇരു പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും ധാരണയായി. എഎസ്പി യുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ചിറ്റുര്‍ സി ഐ വി ഹംസ,സി പി ഐ എമ്മിനുവേണ്ടി ഏരിയ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, എ കണ്ണന്‍കുട്ടി, ആര്‍ ശിവപ്രകാശ,് കൃഷ്ണകുമാര്‍, ശശിധരന്‍ ജനതാദള്‍ എസിനുവേണ്ടി സി കെ പത്ഭനാഭന്‍,ആര്‍ പങ്കാജക്ഷന്‍, വിനോദ്ബാബു, വിമല്‍കുമാര്‍, മാധവന്‍, ആറുമുഖന്‍, ശെല്‍വകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം  സിപിഎം – ജനതാദള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബറിന്റെ ഭര്‍ത്താവിന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ സജിതയുടെ പരാതിയില്‍ സിപി എം പ്രവര്‍ത്തകരായ ശ്യാമളദാസ്, സന്തോഷ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ മീനാക്ഷിപുരം പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക