|    Aug 20 Sun, 2017 9:04 pm
FLASH NEWS

പട്ടഞ്ചേരിയില്‍ വീണ്ടും അക്രമം; ജനതാദള്‍(എസ്) ഓഫിസും ചായക്കടയും തീവച്ചു

Published : 3rd August 2017 | Posted By: fsq

 

ചിറ്റൂര്‍: പട്ടഞ്ചേരി പഞ്ചായത്തിലെ തരകന്‍ചള്ളയില്‍ നടന്നുവന്ന സിപിഎം ജനതാദള്‍(എസ്) സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇരുപാര്‍ട്ടിയിലേയും നേതാക്കന്‍മാര്‍ സമാധന ചര്‍ച്ച നടത്തി മണിക്കൂറുകള്‍ കഴിയുന്നതിനു മുമ്പ് വീണ്ടും അക്രമം. ഏന്തല്‍പാലത്തിനു സമീപത്തുള്ള ജനതാദള്‍(എസ്)പാര്‍ട്ടി ഓഫിസും നന്ദിയോട് വേപ്പിന്‍ചോടിലെ മണികണ്ഠന്റ ചായക്കടയുമാണ് ചെവാഴ്ച്ച രാത്രി തീ വച്ച് നശിപ്പിച്ചത്. പാര്‍ട്ടി ഓഫിസ് ഇരുമ്പ് ഷീറ്റുകൊണ്ട് നിര്‍മിച്ചതിനാല്‍ മുന്‍വശത്ത് നേരിയ തോതില്‍ മാത്രമാണ് തീ പടര്‍ന്നത്. മണികണ്ഠന്റ ചായകട പൂര്‍ണമായും കത്തിനശിച്ചു. ഇവ രണ്ടും നില്‍ക്കുന്നത് പുറമ്പോക്ക് സ്ഥലത്തായതിനാല്‍ പോലിസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. സംഭവത്തൊടെ പോലിസ് പ്രദേശത്തെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി തരകന്‍ചള്ളയില്‍ നടന്ന സംഭവങ്ങളില്‍ ജനതാദള്‍ ബ്ലോക്ക് മെംബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും രണ്ട് ബൈക്കും കാറും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 27 പേര്‍ക്കെതിരേ മീനാക്ഷിപുരം പോലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ചെവാഴ്ച്ച എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരു പാര്‍ട്ടിയിലേയും നേതാക്കന്‍മാരുമായി സമാധന ചര്‍ച്ച നടത്തി. ഇനി അക്രമസംഭവങ്ങള്‍ ഉണ്ടാവില്ലെന്നും ക്രമസമാധനം തകര്‍ക്കുന്നവരെ പിന്തുണയ്ക്കില്ലെന്നും ഉറപ്പ് നല്‍കി അക്രമ സംഭവങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ പോലിസ് കര്‍ശന നടപടിയെടുക്കണമെന്ന തീരുമാനം കൈകൊണ്ടാണ് നേതാക്കന്‍മാര്‍ പിരിഞ്ഞതെങ്കിലും വീണ്ടുമുള്ള അക്രമം സമാധനം ചര്‍ച്ചയില്‍ മാത്രമാണുള്ളതെന്ന സൂചനയാണ് നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക