|    Jan 24 Tue, 2017 4:44 am

പടുവിലായി മോഹനന്‍ വധം; മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വേങ്ങാട് കൂരിയോട്ടെ അരയാടത്ത് ഹൗസില്‍ രാഹുല്‍(24), കൂരിയോട്ടെ രാജീവം ഹൗസില്‍ രൂപേഷ്(25), പാതിരിയാട് എംഒപി റോഡിലെ നവജിത്ത് നിവാസില്‍ നവജിത്ത്(26) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ കെ എസ് ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കൊലപാതക കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് നവജിത്തിനെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ നവജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അറസ്റ്റിലായ രാഹുല്‍, രൂപേഷ് എന്നിവര്‍ കൊലയാളി സംഘത്തിന് ബൈക്കിലെത്തി വഴികാണിച്ചു കൊടുത്തവരാണ്. മഹാനവമി ദിവസം വാഗണര്‍ കാറിലെത്തിയ സംഘം കള്ളുഷാപ്പില്‍ കയറി മോഹനനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക