|    Jun 18 Mon, 2018 11:32 am
FLASH NEWS

പടുക്ക വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

Published : 12th June 2018 | Posted By: kasim kzm

എടക്കര: കരുളായി റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനയുടെ ജഢം കണ്ടെത്തി. തീക്കടി കോളനിക്കു സമീപം വനാതിര്‍ത്തിയിലാണ് 20 വയസ് പ്രായം വരുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പട്രോളിങിനിറങ്ങിയ വനം ജീവനക്കാരായ സുനില്‍, വിജയന്‍ എന്നിവരാണ് ജഢം കണ്ടത്.
സോളാര്‍ ഫെന്‍സിങ് ലൈനില്‍ ഉടക്കിക്കിടക്കുന്ന നിലയിലായിരുന്നു ഇത്. എന്നാല്‍, ഫെന്‍സിങ് ലൈനില്‍ നിന്നുള്ള ഷോക്കേറ്റ് ആന ചെരിയാന്‍ സാധ്യതയില്ലെന്നാണ് വനം ഉദേ്യാഗസ്ഥര്‍ പറയുന്നത്. വെറ്ററിനറി ഡോക്ടര്‍ നൗഷാദലി പോസ്റ്റ്‌മോര്‍ട്ടം നടത്തി. നടപടിക്രമങ്ങള്‍ക്കു ശേഷം ജഢം വനത്തില്‍ മറവ് ചെയ്തു. റെയ്ഞ്ച് ഓഫിസര്‍ കെ രാകേഷ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss