|    May 28 Sun, 2017 10:02 pm
FLASH NEWS

പടിഞ്ഞാറേക്കര ബോട്ട് സര്‍വീസ് പുനരാരംഭിച്ചു; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇനിയും ലഭിച്ചില്ല

Published : 30th August 2016 | Posted By: SMR

പൊന്നാനി: പൊന്നാനി  പടിഞ്ഞാറേക്കര റൂട്ടില്‍ യാത്രാബോട്ട് സര്‍വീസ് പുനരാരംഭിച്ചു .അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്നലെ മുതല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചത്. രണ്ടു ദിവസമായി ബോട്ട് സര്‍വീസ് നിലച്ച സ്ഥിതിയിലായിരുന്നു.അതേസമയം യാത്രാ ബോട്ടിന് ഇനിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. നിലവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് നിയമവിരുദ്ധമായി ബോട്ട് സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായിട്ടും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല .
ഒരു വര്‍ഷം മുന്‍പ് നഗരസഭയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു മാസത്തിനകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നായിരുന്നു വ്യവസ്ഥ .എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇത് ഹാജരാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല.ഏറ്റവും അപകട സാധ്യത കൂടിയ അഴിമുഖത്ത് കൂടിയാണ് പൂര്‍ണ്ണമായും നിയമവിരുദ്ധമായി ബോട്ട് സര്‍വീസ് നടത്തുന്നത് .
കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ നഗരസഭാ ഭരണസമിതിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.ഒരു വര്‍ഷം മുമ്പ് ഈ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ചങ്ങാടം കടലിലേക്ക് ഒഴുകിപ്പോയിരുന്നു. അതിനും അന്ന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. സ്ത്രികളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനം പ്രതി ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day