|    Nov 19 Sun, 2017 12:31 pm
FLASH NEWS

പടിഞ്ഞാറേക്കരയില്‍ ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം

Published : 1st November 2016 | Posted By: SMR

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം. 15 വീടുകളും നിരവധി വാഹനങ്ങളും ക്ലബ്ബ് ഓഫിസും തകര്‍ത്തു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കറുകയില്‍ നിഷ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രശാന്ത്, സിപിഎം അനുഭാവികളായ വലിയ വീട്ടില്‍ സുഷമ, പുളിക്കല്‍ നാരായണന്റെ മകന്‍ മണികണ്ഠന്‍, പാടാലില്‍ ശിവാനന്ദന്‍, പാടാലില്‍ ബാലന്‍, കൊളപ്പരുത്തിക്കല്‍ കുമാരന്റെ മകന്‍ ഗോപി, വലിയ വീട്ടില്‍ വിജയന്‍, വി കെ ഖമറുദ്ദീന്‍ എന്നിവരുടെ വീട്ടുകളും ഗോമുഖം ജെട്ടി ലൈനില്‍ പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ യുവ തരംഗ് ക്ലബ്ബ് ഓഫിസ്, വി കെ ഖമറുദ്ദീന്റെ ഓട്ടോ, സ്‌കൂട്ടര്‍, ലോറി എന്നിവയുമാണ് തകര്‍ത്തത്. നിഷയുടെ വീട്ടിലെ മോട്ടോര്‍, പൈപ്പ്‌ലൈന്‍, സ്‌കൂട്ടര്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ വെള്ളുവന്‍ പറമ്പില്‍ സുഭാഷ്, കുളപ്പരത്തിക്കല്‍ സുബ്രഹ്മണ്യന്‍, പാലത്തേയില്‍ ഗണേഷന്‍, വള്ളുവന്‍ പറമ്പില്‍ ബാലന്‍, കളരിക്കല്‍ മണികണ്ഠന്‍ എന്നിവരുടെ വീടുകളും അക്രമത്തിനിരയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ശക്തികേന്ദ്രത്തില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ സമന്‍സ് വന്നപ്പോള്‍, പ്രതികളെ സിപിഎമ്മുകാരുടെ വീട്ടുകാര്‍ കാണിച്ചു കൊടുത്തുവെന്നതു ആരോപിച്ചുണ്ടായ തര്‍ക്കമാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കമിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക