|    Jul 16 Mon, 2018 6:48 am
FLASH NEWS

പടിഞ്ഞാറെകോട്ട- പൂങ്കുന്നം റോഡ്കലുങ്ക് നിര്‍മാണം പൂര്‍ത്തിയായില്ല; വാഹനഗതാഗതം ദുരിതമായി

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: പടിഞ്ഞാറെകോട്ട-പൂങ്കുന്നം റോഡില്‍ കലുങ്ക് പുതുക്കി പണിയാരംഭിച്ചത് ഇടയ്ക്ക് നിര്‍ത്തിയതോടെ വാഹനഗതാഗതം ദുരിതമായി.  പുതിയതായി പണിത കലുങ്കിന്റെ ഇരുഭാഗവും ടാര്‍ ചെയ്യാതെ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് പാലം കടക്കാന്‍ അരമണിക്കൂര്‍ സമയമെടുക്കുന്ന അവസ്ഥയാക്കി.റോഡ് വീതികൂട്ടാന്‍ സ്ഥലമെടുത്തു നല്‍കാമെന്ന കോര്‍പറേഷന്‍ വാഗ്ദാനം നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊതുമരാമത്ത് വകുപ്പ് കലുങ്ക് പണി പൂര്‍ത്തിയാക്കിതിരുന്നത്. തേറമ്പില്‍ രാമകൃഷ്ണന്‍ അനുവദിച്ച എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നാല് കോടിയുടെ റോഡ് വികസനമാണിവിടെ നടക്കുന്നത്. 21 മീറ്റര്‍ വീതിയിലാണ് നിര്‍മാണ പദ്ധതിയെങ്കിലും നിലവില്‍ 12 മീറ്റര്‍ വീതിയേ ഇവിടെയുള്ളൂ. 21 മീറ്ററില്‍ സ്ഥലമെടുത്ത് നല്‍കാമെന്നാണ് കോര്‍പറേഷന്‍ വാഗ്ദാനം. 12 മീറ്ററില്‍ കലുങ്ക് പണിതിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കാതെ വാഗ്ദാനം പ്രതീക്ഷിച്ച് മാസങ്ങള്‍  റോഡ് അടച്ചിട്ടത് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.  തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് തുറന്ന് കൊടുത്തത്.പാലത്തിനുരുവശത്തും ഇട്ട മെറ്റല്‍ മഴയില്‍ ഒലിച്ചുപോയി. വന്‍കുഴികള്‍ രൂപപ്പെടുകയും റോഡാകെ തകരുകയും ചെയ്തതാണിപ്പോള്‍ പ്രശ്‌നം. കലുങ്കിന്റെ സ്ലാബിനിരുവശത്തു അറ് ഇഞ്ചിലേറെ താഴ്ചയില്‍ മെറ്റല്‍ ഇളകിപോയിട്ടുണ്ട്. റോഡ് അടിയന്തിരമായി അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ജനകീയാവശ്യം ശക്തമാണ്. അതേ സമയം കോര്‍പ്പറേഷന്റെ വാഗ്ദാന പ്രതീക്ഷയിലാണിപ്പോഴും മരാമത്ത് വകുപ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss