|    Mar 26 Sun, 2017 7:12 am
FLASH NEWS

പടിഞ്ഞാറന്‍ മേഖലയില്‍ വിദ്യാര്‍ഥികളില്‍ കഞ്ചാവ് പുകയുന്നു

Published : 11th July 2016 | Posted By: SMR

ആനക്കര: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കഞ്ചാവ് പുകയുന്നു.വിദ്യാര്‍ഥികളാണ് ഇവ കൂടുതല്‍ ഉപയോഗിക്കുന്നത്.ഹാന്‍സ്,പാന്‍പരാഗ് എന്നിവയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയും കഞ്ചാവ് വ്യാപകമായി എത്തുന്നുണ്ട്.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ കഞ്ചാവ് അടുത്തിടെയായി വ്യാപിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ക്ക് ചെറിയ രീതിയില്‍ ലഹരി നല്‍കി പിന്നീട് ഇവരെ നിരന്തരം ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ച് മയക്കുമരുന്നുകള്‍ക്ക് അടിമയാക്കിയാണ് വിപണിശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
പട്ടാമ്പിയാണ് കഞ്ചാവ് വില്‍പ്പനസംഘങ്ങളുടെ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതും പട്ടാമ്പി വഴിയാണെന്നും സൂചനയുണ്ട്. കുറ്റിപ്പുറം, ചാവക്കാട്, എടപ്പാള്‍,പൊന്നാനി ഭാഗങ്ങളില്‍ നിന്നാണ് ചില്ലറയായി കഞ്ചാവ് എത്തുന്നത് പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ എത്തുന്നുണ്ട്. തൃത്താല മേഖലയിലെ പ്രധാന സ്‌കൂളുകള്‍,കോളജുകള്‍ എന്നിവക്കു സമീപവും വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ അളവുള്ള പൊതിക്ക് 300 രൂപയാണ് വിലയെങ്കിലും വിദ്യാര്‍ഥികളെ ഇതിന്റെ അടിമയാക്കുന്നതിന്റെ ഭാഗമായി 100,150 രൂപ എന്നിങ്ങനെയും വില്‍പ്പന നടക്കുന്നുണ്ട്.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക