|    May 24 Wed, 2017 1:45 pm
FLASH NEWS

പടിഞ്ഞാറത്തറ പഞ്ചായത്തിനെതിരായആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്

Published : 6th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്ത് പദ്ധതി സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനക്ഷേമ പദ്ധതികള്‍ നടത്തുന്നതില്‍ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016-17 വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് മുഖ്യപരിഗണനയാണ് നല്‍കിയത്. 500 ഹെ ക്റ്ററില്‍ ഇത്തവണ നെല്‍കൃഷിയിറക്കും. കഴിഞ്ഞ വര്‍ഷം 250 ഹെക്റ്ററിലായിരുന്നു കൃഷി. കര്‍ഷകര്‍ക്ക് വേണ്ട എല്ലാവിധ പ്രോല്‍സാഹനവും സഹായവും കൃഷിവകുപ്പിന്റെ കൂടി സഹായത്തോടെ പഞ്ചായത്ത് നിര്‍വഹിച്ചുവരികയാണ്. വിത്ത്, രാസവളം എന്നിവയ്‌ക്കെല്ലാം സബ്‌സിഡി ഒരുക്കുന്നുണ്ട്. ഒരു ഹെക്റ്റര്‍ തരിശ്‌നിലത്ത് ‘പൊന്‍കതിര്‍ 2016’ പദ്ധതിയിലുള്‍പ്പെടുത്തി 50 ശതമാനം നിരക്കില്‍ വിത്തും രാസവളങ്ങളും നല്‍കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവച്ചു. ഉല്‍പാദന മേഖലയില്‍ ജൈവ പച്ചക്കറിക്ക് പ്രത്യേക പരിഗണന നല്‍കി. എസ്‌സി, എസ്ടി മേഖലയ്ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ആറു ലക്ഷം രൂപ മാറ്റിവച്ചു. ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കാന്‍ 160 വീടുകള്‍ക്കായി 6,40,000 രൂപ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് ഇതുവരെയില്ലാത്ത വിധത്തിലാണ് പ്രത്യേക പരിഗണന നല്‍കിയത്. പഞ്ചായത്തിലെ മുഴുവന്‍ ആരോഗ്യ ഉപകേന്ദ്രങ്ങളും മികച്ച ഭൗതിക സാഹചര്യം ഒരുക്കാനും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി. വിദ്യാഭ്യാസ മേഖലയില്‍ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളിന് ഭൗതിക സാഹചര്യം ഒരുക്കാനും ഭക്ഷണവും ക്ലാസ് റൂമുകളില്‍ വാട്ടര്‍പ്യൂരിഫൈന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് സഹായക്കുന്ന പ്രൊജക്റ്റുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായമായവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതി തുകയുടെ അഞ്ചു ശതമാനം വകയിരുത്തി. യുവതീയുവാക്കള്‍ക്ക് സ്വന്തം തൊഴിലിനായി പ്രൊജക്റ്റുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സമഗ്രവും എല്ലാജനങ്ങള്‍ക്കും ഉപകാരപ്രദമാവും വിധത്തിലുള്ള പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ നേരിട്ട ചില സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടെന്നു വരുത്തുകയാണ് ചില കേന്ദ്രങ്ങളെന്നും പ്രസിഡന്റ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ശാന്തിനി ഷാജി, ഉഷ വര്‍ഗീസ്, എം പി നൗഷാദ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day