|    Aug 16 Thu, 2018 11:22 pm

പടിഞ്ഞാറത്തറയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച 13ന്

Published : 4th August 2018 | Posted By: kasim kzm

പടിഞ്ഞാറത്തറ: പഞ്ചായത്ത് പ്രസിഡന്റിനെതിരേ നല്‍കിയ അവിശ്വാസ പ്രമേയം 13ന് ചര്‍ച്ചയ്‌ക്കെടുക്കും. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നും ഇടതു പിന്തുണയോടെ വിജയിച്ച എം പി നൗഷാദാണ് പ്രസിഡന്റ് പി ജി സജേഷിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
യുഡിഎഫിലെ ഏഴംഗങ്ങളും പ്രമേയത്തില്‍ ഒപ്പിട്ടിരുന്നു. 13നു രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രമേയം ചര്‍ച്ച ചെയത് വോട്ടിനിടുക. നൗഷാദ് ഉള്‍പ്പടെ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയായിരുന്നു ഇടതുമുന്നണി പഞ്ചായത് ഭരിച്ചിരുന്നത്.
ഇതില്‍ നൗഷാദ് മുന്‍ വര്‍ഷം പാര്‍ട്ടിയംഗത്വമെടുത്തിരുന്നു. ഇദ്ദേഹത്തിന് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി നല്‍കാമെന്ന വാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം വഹിച്ചിരുന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് യുഡിഎഫുമായി സഹകരിച്ച് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മറ്റൊരു സ്വതന്ത്രയായ നസീമാ പൊന്നാണ്ടിയെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് ഇടതുമുന്നണി കൂടെ കൂട്ടിയത്. മുസ്്‌ലിം ലീഗംഗത്വമെടുത്ത നസീമയെ പാളയത്തിലെത്തിച്ച് അവിശ്വാസപ്രമേയം പാസാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍, തന്റെ കൂടെ ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുള്‍പ്പെടെ ചില നിബന്ധനകള്‍ ഇവര്‍ മുന്നോട്ടുവച്ചതായാണ് സൂചന.
ഈ സാഹചര്യത്തില്‍ ബിജെപിയുടെ ഒരംഗത്തിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയം പാസാക്കാനുള്ള ശ്രമങ്ങളും ലീഗ് നടത്തുന്നുണ്ട്. ആകെയുള്ള പതിനാറംഗങ്ങളില്‍ ഏഴു യുഡിഎഫ്, ആറ് എല്‍ഡിഎഫ്, രണ്ട് സ്വതന്ത്രര്‍, ഒരു ബിജെപി എന്നിങ്ങനെയാണ് കക്ഷിനില.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss