|    Oct 21 Sun, 2018 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പടയൊരുക്കം സമാപനം: രാഹുല്‍ ഇന്ന് തലസ്ഥാനത്ത്

Published : 14th December 2017 | Posted By: kasim kzm

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നു രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തും. 11 മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്ന രാഹുല്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തും. 11.30ന് പൂന്തുറയിലും വിഴിഞ്ഞത്തും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ കാണും. തുടര്‍ന്ന് ഉച്ചയോടെ കന്യാകുമാരിയിലെ ചിന്നത്തുറയിലേക്കു പോവും. അവിടെയും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം 2.30ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. 3 മണിക്ക് ബേബിജോണ്‍ ജന്മശതാബ്ദിയില്‍ പങ്കെടുത്ത് വൈകീട്ട് 5ന് സമാപന സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തും. തുടര്‍ന്ന് 8നു ഡല്‍ഹിയിലേക്കു തിരിക്കും. സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താനാണ് പാര്‍ട്ടി തീരുമാനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നവംബര്‍ ഒന്നിനു മഞ്ചേശ്വരത്തു നിന്നാണ് ജാഥ ആരംഭിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു സമാപിക്കേണ്ടിയിരുന്നത്. എന്നാല്‍, ഓഖി ദുരന്തത്തെത്തുടര്‍ന്ന്  ഇന്നേക്ക് മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss