|    Mar 24 Fri, 2017 1:34 am
FLASH NEWS

പടപ്പക്കരയില്‍ യുവാപടപ്പക്കരയില്‍ യുവാവിന്റെ കൊലപാതകം: ഭാര്യയെ തെളിവെടുപ്പിനെത്തിച്ചു

Published : 21st March 2017 | Posted By: fsq

 

കുണ്ടറ:   കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ഭാര്യയെ വീട്ടി െലത്തിച്ച് തെളിവെടുപ്പ് നടത്തി. പടപ്പക്കര കാട്ടുവിള പുത്തന്‍ വീട്ടില്‍ മല്‍സ്യവ്യാപാരിയായ ഷാജി(36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ എന്‍എസ് നഗര്‍ ആശാഭവനില്‍ ആശയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.  ദിവസവും മദ്യപിച്ചെത്തി സ്ഥിരമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നത് സഹിക്കാനാവാതെയാണ് കൊല ചെയ്തതെന്ന് പ്രതി പോലിസിന് മൊഴി നല്‍കി. ജനുവരി 24നായിരുന്നു സംഭവം. കൊല്ലപ്പെട്ട ഷാജി വൈകീട്ട് 5.30ഓടെ മദ്യപിച്ച് വീട്ടിലെത്തി. തുടര്‍ന്ന് ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചു. 1000 രൂപ വേണമെന്നും ഭീഷണിപ്പെടുത്തി. നിത്യ ശല്യക്കാരനായ ഭര്‍ത്താവിനെ വകവരുത്താന്‍ അപ്പോഴുണ്ടായ മാനസികാവസ്ഥയില്‍ ഉറങ്ങാന്‍ കിടന്ന തക്കത്തില്‍ കയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലനടത്തുകയായിരുന്നു. രാത്രി തന്നെ മൃതദേഹം വെള്ളപുതപ്പിച്ച് കിടത്തി. തുടര്‍ന്ന് രാവിലെ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതത്തില്‍ പറയുന്നു.ഇന്നലെ രാവിലെ 10.30ഓടെ കൊല്ലം റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍, സിഐയുടെ ചാര്‍ജ്ജ് വഹിക്കുന്ന എഴുകോണ്‍ സിഐ ബിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊലചെയ്യാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന കയര്‍ അലമാരയുടെ മുകളില്‍ ഒളിപ്പിച്ചിരുന്നത് പോലിസിന് പ്രതി കാട്ടിക്കൊടുത്തു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക