|    Jul 25 Tue, 2017 8:17 am
FLASH NEWS

പടന്ന മൂസ ഹാജി മുക്കില്‍ ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പന

Published : 28th February 2016 | Posted By: SMR

പടന്ന: മൂസ ഹാജി മുക്കിലും പരിസരങ്ങളില്ലം നിയമവിധേയമല്ലാത്ത ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം പൊടിപൊടിക്കുന്നു  ഒറ്റ നമ്പര്‍ ലോട്ടറിയുടെ നിരവധി ഏജന്റുമാര്‍ മൂസ ഹാജിമുക്കിലും പരിസരത്തും വിലസുന്നുണ്ട്.
കൂലി വേല ചെയ്യുന്നവരേയും ഓട്ടോ തൊഴിലാളികളേയും ലക്ഷ്യമിട്ടാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. മഡ്ക്കയില്‍ ആകൃഷ്ടരായി പലരും തൊഴിലിന് പോകാതായിട്ടുണ്ട്. പല കുടുംബങ്ങളും നിത്യ പട്ടിണിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മൂസഹാജി മുക്കിലെ ഒരു പ്രത്യേക സ്ഥലത്താണ് ഒറ്റ നമ്പര്‍ ലോട്ടറികാരും മദ്യ-കഞ്ചാവ് മാഫിയകളും വിളയാട്ടം നടത്തുന്നത്. പോലിസില്‍ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക