|    Jul 17 Tue, 2018 7:25 pm
FLASH NEWS

പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇനി ഇസിജി സൗകര്യം

Published : 9th September 2017 | Posted By: fsq

 

പടന്ന: പടന്ന പിഎച്ച്‌സിയില്‍ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇസിജി സൗകര്യം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ ഇസിജി പരിശോധന നടത്തുവാന്‍ കഴിയാത്ത പ്രയാസം ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍  ഡോ. അഷ്‌കര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സറെ കണ്ടെത്തിയാണ് ഇസിജി സംവിധാനം ഒരുക്കിയത്. മുംബൈ-പടന്ന മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് ഇസിജി മെഷീന്‍ ആശുപത്രിക്ക് നല്‍കിയത്. ടി കെ സി മുഹമ്മദലി ഹാജി പടന്ന പഞ്ചായത്ത് പ്രസിഡന്റ്് പി സി ഫൗസിയയെ ഇസിജി മെഷീന്‍ ഏല്‍പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുബൈദ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അഷ്‌കറലി, പി വി മുഹമ്മദ് അസ്്‌ലം, കെ അസൈനാര്‍ കുഞ്ഞി, പി പി കുഞ്ഞികൃഷ്ണന്‍, യു കെ മുഷ്താഖ്, സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി സി മുസ്തഫ ഹാജി, കെ കുഞ്ഞമ്പു, കെ വി ഗോപാലന്‍, എം കെ സി അബ്ദുര്‍ റഹ്മാന്‍, വി കെ ഹനീഫ ഹാജി, പി സി കുഞ്ഞി മൊയ്തീന്‍ കുട്ടി ഹാജി, വി കെ സൈനുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി രാജന്‍, കെ കുഞ്ഞബ്ദുല്ല സംബന്ധിച്ചു. ആശുപത്രിയില്‍ ലാബ് സൗകര്യം പഞ്ചായത്ത് ഭരണസമിതി ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. എം രാജഗോപാലന്‍ എംഎല്‍എയുടെ പരിശ്രമ ഫലമായി സര്‍ക്കാര്‍ തീരദേശ ഫണ്ട് അനുവദിച്ച് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാവാന്‍ തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss