|    May 24 Wed, 2017 5:21 pm
FLASH NEWS

പടന്നക്കടപ്പുറം തൂക്കുപാലത്തിന്റെ പണി പാതിവഴിയില്‍

Published : 17th October 2016 | Posted By: Abbasali tf

തൃക്കരിപ്പൂര്‍: പാതി വഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ച തെക്കെകാട് പടന്ന കടപ്പുറം പാലം പ്രവര്‍ത്തി പുനരാംഭിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് കവ്വായിക്കായലില്‍ മാടക്കാലിലും തെക്കെകാടിലും രണ്ട് തൂക്ക് പാലങ്ങള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചത്. വ്യവസായ വകുപ്പിന്റെ കീഴില്‍ കെല്ലിന് നിര്‍മാണ ചുമതലയും നല്‍കി. 2011ല്‍ നിര്‍മാണം ആരംഭിച്ച രണ്ട് തൂക്ക് പാലങ്ങളില്‍ മാടക്കാലിലെ പാലം 2013ല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രണ്ട് മാസം കൊണ്ട് പാലം കായലില്‍ തകര്‍ന്ന് വീണതോടെയാണ് തെക്കെകാടിലെ പ്രവര്‍ത്തി നിര്‍ത്തിവച്ചത്. രണ്ട് കരയിലും 20 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളും ഇവയെ ബലപ്പെടുത്തുന്നതിന് അനുബന്ധമായി ആറ് തൂണുകളും പൂര്‍ത്തിയായിരുന്നു. നടപ്പാത ഒരുക്കുന്നതിന് രണ്ട് തൂണുകള്‍ തമ്മില്‍ ഇരുമ്പ് കമ്പി കൊണ്ടുളള റോപ്പുമായി ബന്ധിപ്പിച്ചു. നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് നിലച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയമാണ് മാടക്കാലിലെ പാലം തകരാനിടയായതെന്ന് വിജിലന്‍സിന്റെ അന്വേഷണ സംഘം കണ്ടത്തിയിരുന്നതായാണ് വിവരം. പാലം തകര്‍ച്ചയില്‍ കെല്ലിന്റെ എംഡി ഉള്‍പെടെ നാല് പേരെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്ന. 280 മീറ്റര്‍ നീളമുളള സംസ്ഥാനത്തെ നീളം കൂടിയ പാലങ്ങളില്‍ ഒന്നാണ് തെക്കെകാടിലേത്. ആറ് കോടി രൂപയാണ് രണ്ട് പാലങ്ങളുടെ നിര്‍മാണ ചെലവ്.  കോടികള്‍ നഷ്ടം വരുത്തിയ കെല്ലില്‍ നിന്നും പണം തിരിച്ച് പിടിക്കാന്‍ വിജിലന്‍സ് നടപടി സ്വീകരിച്ചിരുന്നു.  പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് നാട്ടുകാര്‍ക്ക് ആശങ്കയുമുണ്ട്. നിര്‍മാണത്തിലുളള തെക്കെകാട് പാലത്തിന്റെ മധ്യ ഭാഗത്തായി ഒരു തുണ്‍ കൂടി സ്ഥാപിച്ച് ബലം ഉറപ്പ് വരുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day