|    Nov 18 Sun, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പടക്കം പൊട്ടിക്കല്‍ വിധി: തുടര്‍ നടപടിക്ക് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം

Published : 6th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാന പോലിസ് മേധാവി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജില്ലാ കലക്ടര്‍മാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം. നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് സുപ്രിംകോടതി നിര്‍ദേശം. നിരോധിത പടക്കങ്ങള്‍ ഉപയോഗിക്കരുത്. ദീപാവലി ദിവസത്തിലോ ഗുര്‍പുരബ് ഉള്‍പ്പെടെയുള്ള ആഘോഷദിവസങ്ങളിലോ പടക്കങ്ങള്‍ രാത്രി 8 മുതല്‍ 10 മണി വരെയേ പൊട്ടിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതല്‍ 12.30 വരെയേ പടക്കം ഉപയോഗിക്കാന്‍ സുപ്രിംകോടതിയുടെ അനുമതിയുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss