|    Jan 16 Mon, 2017 6:37 pm

പഞ്ഞംകുളം പാടം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു

Published : 13th March 2016 | Posted By: SMR

മുതലക്കോടം: പഞ്ഞംകുളം പാടം നികത്തുന്നത് ഹൈക്കോടതി തടഞ്ഞു.പഞ്ഞംകുളം ഭാഗത്ത് എം പി ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഇരുപ്പൂവയല്‍ 2007ല്‍ നികത്താന്‍ ശ്രമിക്കുകയും നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. നാട്ടുകാരുടേയും വിദ്യാര്‍ഥികളുടേയും പരാതിയെ തുടര്‍ന്ന് ഇടുക്കി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു .
തുടര്‍ന്നു നികത്തിയ സ്ഥലം കോരിമാറ്റി മൊത്തം നിലം നെല്‍കൃഷി ചെയ്യാന്‍ ഉത്തരവുമിട്ടു. എന്നാല്‍ നാളിതുവരെയും ഉത്തരവ് നടപ്പാക്കിയില്ല. പിന്നീട് പാറമണ്ണ്, മണ്ണ് എന്നിവ ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്നാണ് മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
നിലമുടമസ്ഥനോട് എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കാനും ഇടുക്കി സബ് കലക്ടറോട് കോടതി വിധി നടപ്പാക്കാനുമാണ് ഉത്തരവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക