|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ച്കുല കലാപത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Published : 21st September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെ ബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് പഞ്ച്കുലയില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തിന്റെ ചിത്രങ്ങള്‍ ഹരിയാന പോലിസ് പുറത്തുവിട്ടു. 10 ചിത്രങ്ങളാണ് പുറത്തു വിട്ടത്. അക്രമം നടത്തിയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്ന് പോലിസ് പറഞ്ഞു. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കുമെന്നും അവര്‍ പറഞ്ഞു. പഞ്ച്കുലയില്‍ ആഗസ്ത് 25ന് നിരവധിപേര്‍ ആക്രമണം നടത്തുന്നത് ചിത്രങ്ങളിലുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടികിട്ടേണ്ട 43 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങള്‍ അയച്ചുതരാന്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും പോലിസ് ആവശ്യപ്പെട്ടിരുന്നു. അക്രമത്തില്‍ പഞ്ച്കുലയില്‍ 35പേരും സിര്‍സയില്‍ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. അതെസമയം ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സാനെ പിടികൂടാന്‍ യുപിയിലെ നേപ്പാള്‍ അതിര്‍ത്തിയില്‍ പോലിസ് തിരച്ചില്‍ തുടങ്ങി. മഹാരാജ്ഗഞ്ച് ജില്ലയിലാണ് തിരച്ചില്‍ നടക്കുന്നത്. നേപ്പാള്‍ അതിര്‍ത്തിയായ തെരുവുകളില്‍ പോലിസ് ഹണി പ്രീതിന്റെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ ഹരിയാന പോലിസ് പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss