|    Mar 30 Thu, 2017 8:12 pm
FLASH NEWS

പഞ്ചു അരുണാചലം അന്തരിച്ചു

Published : 10th August 2016 | Posted By: SMR

ചെന്നൈ: പ്രശസ്ത സിനിമാനിര്‍മാതാവും തിരക്കഥാകൃത്തുമായ കെ എന്‍ പഞ്ചു അരുണാചലം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ട് നീളുന്ന സിനിമാജീവിതത്തിനിടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. പ്രമുഖ സംഗീതജ്ഞന്‍ ഇളയരാജയെ 1976ല്‍ തന്റെ അന്നക്കിളി എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയത് അരുണാചലമാണ്. ഗാനരചയിതാവ് കണ്ണദാസന്റെ സഹായിയായിരുന്നു അദ്ദേഹം. പിന്നീട് സ്വന്തം സിനിമാനിര്‍മാണ കമ്പനി തുടങ്ങി. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുരട്ടുകാളൈ അടക്കമുള്ളവയ്ക്കു കഥയെഴുതിയിട്ടുണ്ട്. അരുണാചലത്തിന്റെ നിര്യാണത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day