|    Jul 17 Tue, 2018 7:26 pm
FLASH NEWS

പഞ്ചിങ് സ്റ്റേഷന്‍ നോക്കുകുത്തിയായി

Published : 11th September 2017 | Posted By: fsq

 

എടപ്പാള്‍: കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ നിര്‍മ്മിച്ച പഞ്ചിംങ് സ്‌റ്റേഷന്‍ പ്രവര്‍ത്തനരഹിതമായിട്ട്  വര്‍ഷങ്ങളാകുന്നു. സംസ്ഥാന പാതയില്‍ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിന് കടിഞ്ഞാണിടാനായാണ് സംസ്ഥാന പാതയില്‍ ചങ്ങരംകുളം താടിപ്പടിയില്‍ പഞ്ചിംങ് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസിന്റെ സാനിധ്യത്തില്‍  പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ഉദ്യോഗസ്ഥരുടെ കുറവ് വന്നതോടെ നിലക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസിന്റെ സാനിധ്യം കൂടാതെയുള്ള കാര്‍ഡ് സംവിധാനത്തിലൂടെ പഞ്ചിംങ് ആരംഭിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. സ്വകാര്യ പങ്കാളിത്തത്തോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡിന്റെ ഇരവശത്തുമായി നിര്‍മ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കൊണ്ടിരിക്കുമ്പോള്‍ ബസ്സുകളുടെ മരണപ്പാച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ പോലീസ് രണ്ടാം ഘട്ടമെന്നോണം പഞ്ചിംങ് സ്‌റ്റേഷന്‍ ശുചീകരിച്ച്  പുനരാരംഭിക്കാന്‍ ശ്രമിച്ചങ്കിലും പാതിവഴിയില്‍ നിന്നുപോയി. ചങ്ങരംകുളം താടിപ്പാടിയിലെ പഞ്ചിംങ് സംവിധാനം പരാജയപ്പെട്ട സാഹചര്യത്തില്‍  ആദ്യകാലങ്ങളില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയിരുന്ന പഞ്ചിംങ് സംവിധാനം തുടരണമെന്നാണ് ഒരു വിഭാഗം ജനങ്ങളും ബസ് തൊഴിലാളികളും പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss