|    Aug 23 Wed, 2017 1:52 am
FLASH NEWS

പഞ്ചായത്ത് വൈസ് പ്രസിഡന്റിനും എഇക്കും ഭീഷണി

Published : 5th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനും പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ക്കും ഫോണിലൂടെ ഭീഷണിയുണ്ടായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കിളിമാനൂര്‍, ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രനെ ഫോണില്‍ വിളിച്ച് കിളിമാനൂര്‍ കുളപ്പാറ സ്വാദേശി സനല്‍ എന്നയാള്‍ വധഭീഷണി മുഴക്കിയിരുന്നു. ഫോണ്‍നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത്. മറ്റാരൊ സനലിനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചതാണെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് ആവശ്യം. ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബാങ്കില്‍ ജോലി നോക്കുന്ന അസി.എന്‍ജിനിയറുടെ ഭാര്യയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.അതേസമയം, വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും മനപ്പൂര്‍വം കെട്ടിച്ചമച്ച് ചിലരെ താറടിച്ചു കാണിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തോടു വിയോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക