|    Aug 20 Sun, 2017 7:15 pm
FLASH NEWS

പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടി

Published : 8th November 2016 | Posted By: SMR

കൊച്ചി: തെരുവുനായ് ശല്യം രൂക്ഷമായ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് മെംബര്‍ ജയനും നാട്ടുകാരും ചേര്‍ന്ന് തെരുവുനായ് ഉന്മൂലന സംഘത്തിന്റെ സഹായത്തോടെ വിവിധ വാര്‍ഡുകളില്‍നിന്ന് പിടികൂടിയ അക്രമണകാരികളായ അറുപതോളം തെരുവുനായ്ക്കളെ കൊന്നു. ഇവയെ പിന്നീട് പഞ്ചായത്ത് അധീനതയിലുള്ള പൊതുസ്ഥലത്ത് കുഴിച്ചുമൂടി. രാവിലെ തുടങ്ങിയ പട്ടിപിടിത്തം വൈകീട്ടാണ് അവസാനിപ്പിച്ചത്. ജയന് പുറമെ പൊതുപ്രവര്‍ത്തകരായ സക്കീര്‍, ദാസന്‍ എന്നിവരും നായ് വേട്ടയക്ക് നേതൃത്വംനല്‍കി. തെരുവുനായ ഉന്മൂലന സംഘത്തിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി സോഫിയ സുര്‍ജിത്തും സ്ഥലത്ത് എത്തിയിരുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഈയിടെയായി തെരുവുനായ് ശല്യം വളരെ രൂക്ഷമാണെന്ന് ജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥിനികളെ തെരുവുനായ കടിച്ച് പരിക്കേല്‍പിച്ചത്. കൂടാതെ രാത്രിയില്‍ വളര്‍ത്തുമൃഗങ്ങളായ കോഴി, താറാവ്, ആട്, പശു എന്നിവയെ നായ്ക്കള്‍ ആക്രമിക്കുന്നതും നിത്യസംഭവമാണ്. ജനങ്ങളുടെ പരാതി പരിഗണിച്ചാണ് പഞ്ചായത്തിലെ 16 മെംബര്‍മാരുടെയും പിന്തുണയോടെ തെരുവുനായ്ക്കളെ വകവരുത്താനുള്ള തീരുമാനവുമായി മുന്നിട്ടിറങ്ങിയതെന്ന് ജയന്‍ പറഞ്ഞു. നായ്ക്കളെ കൊന്നതിന്റെ പേരില്‍ വരുന്ന ഏത് നിയമ നടപടിയും താന്‍ നേരിടാന്‍ ഒരുക്കമാണെന്നും ജയന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക