|    Nov 19 Sun, 2017 3:51 pm
FLASH NEWS

പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ല : കോണ്‍ട്രാക്ടര്‍മാര്‍ സമരത്തിന്‌

Published : 7th August 2017 | Posted By: fsq

 

വാണിമേല്‍: പണി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണമനുവദിച്ചു നല്‍കാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്ടര്‍മാര്‍ സമരത്തിന്. വാണിമേല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നാളെ കോണ്‍ട്രാക്ടര്‍മാര്‍ സത്യഗ്രഹമിരിക്കും. പണിപൂര്‍ത്തിയാക്കി ബില്ലു സമര്‍പ്പിച്ച അമ്പതോളം പ്രവര്‍ത്തികളുടെ ഒരു കോടി രൂപയാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വാണിമേല്‍ പഞ്ചായത്തില്‍ നിന്ന് കിട്ടാനുള്ളത്. ബില്ലു നല്‍കി മാസങ്ങളായിട്ടും പണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ പരാതി. ഗുണഭോക്തൃ കമ്മിറ്റി ചെയ്ത പ്രവര്‍ത്തികള്‍ക്കും പണം നല്‍കിയിട്ടില്ല. പഞ്ചായത്തുകളിലെ പ്രവര്‍ത്തികള്‍ ചെയ്യുന്ന ചെറുകിട കോണ്‍ട്രാക്ടര്‍മാരുടെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന നപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാല്‍ പഞ്ചായത്തിലെ എന്‍ജിനീയര്‍ റിട്ടയര്‍ ചെയതതിനാലുണ്ടായ പ്രയാസങ്ങളാണ് ബില്ലുമാറിനല്‍കാന്‍ തടസ്സമാകുന്നതെന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം കെ മജീദ് പറഞ്ഞു. നിലവില്‍ എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട താത്ക്കാലിക എന്‍ജിനീയറാണ് പഞ്ചായത്തിലുള്ളത്. മുന്‍എന്‍ജിനീയര്‍ ചെയ്ത പ്രവര്‍ത്തിയുടെ ബില്‍പാസാക്കി നല്‍കിയാലുണ്ടാകുന്ന ബാധ്യതകള്‍ താത്ക്കാലിക ജീവനക്കാരന് ഏറ്റെടുക്കാന്‍ കഴിയാത്തതാണ് ബില്ല് മാറി നല്‍കാത്തതിന് കാരണം. അതേ സമയം പഞ്ചായത്ത് ഭരണസമിതി മുഴുവന്‍ പ്രവര്‍ത്തികളുടെയും പണം അടിയന്തിരമായി നല്‍കാള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക