|    Aug 16 Wed, 2017 11:03 pm
FLASH NEWS

പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയം പാസായി

Published : 6th August 2017 | Posted By: fsq

 

വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ നടന്ന അവിശ്വാസ പ്രമേയ ചടങ്ങുകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്റിനെതിരേ അവിശ്വാസം പാസായി. വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം പ്രമേയം തള്ളി. പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ ബി എസ് ചിത്രലേഖക്കെതിരേ കോണ്‍ഗ്രസ് അംഗം അഡ്വ. തേക്കട അനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ 10 നെതിരേ 11 വോട്ടുകള്‍ നേടിയതിനെതിനെ തുടര്‍ന്ന് പ്രമേയം പാസാവുകയായിരുന്നു. വൈസ് പ്രസിഡന്റ് സിപിഐയിലെ സീനത്ത് ബീവിക്കെതിരേ കോണ്‍ഗ്രസ് അംഗം തന്നെയായ കണക്കോട് ഭുവനേന്ദ്രന്‍ നായര്‍ പ്രമേയം അവതരിപ്പിച്ചുവെങ്കിലും ഇരുപക്ഷത്തേയും വോട്ടുകള്‍ തുല്യമായതിനെ തുടര്‍ന്ന് പ്രമേയം തള്ളുകയുമാണുണ്ടായത്. സിപിഎം ആറ്, സിപിഐ മൂന്ന്, കോണ്‍ഗ്രസ് എട്ട്, ബിജെപി രണ്ട്, എസ്ഡിപിഐ ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയും എസ്ഡിപിഐയും തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ സ്വതന്ത്രന്റെ പിന്തുണയോടെ 10 വോട്ടുകള്‍ നേടി ബിഎസ് ചിത്രലേഖ വിജയിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെയുണ്ടായി. എന്നാല്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമേയത്തെ ബിജെപി അംഗങ്ങളും, എസ്ഡിപിഐ അംഗവും പിന്തുണച്ചതോടെ ഇടതു മുന്നണി പ്രസിഡന്റിനെതിരേയുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ 10 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് അംഗം അവതരിപ്പിച്ച പ്രമേയം 11 വോട്ടുകള്‍ നേടി പാസാവുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എസ്ഡിപിഐ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ഇരുപക്ഷത്തിനും തുല്യമായി വോട്ടുകള്‍ കിട്ടിയതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം തള്ളുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക