പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചെന്ന പ്രസ്താവന: ഖേദം പ്രകടിപ്പിച്ചു
Published : 12th April 2018 | Posted By: kasim kzm
പത്തനംതിട്ട: തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര് സനല്‍കുമാര്‍ പറഞ്ഞു. പഞ്ചായത്തിലെ ഭരണ അപാകതകള്‍ ചൂണ്ടിക്കാട്ടി സിപിഎം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പഴയകാലം മുതല്‍ എല്ലാ പ്രാസംഗികരും പ്രയോഗിക്കാറുള്ള പഴമൊഴി, ഉപമാരൂപത്തില്‍ സംസാരിക്കുകയാണുണ്ടായത്. എങ്കിലും സംഭവം ശ്രദ്ധയില്‍വന്നപ്പോള്‍ സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ആര് സനല്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫറിനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം അഡ്വ. ആര് സനല്‍ കുമാര്‍ അപകീര്‍ത്തിപ്പെടുത്തി പൊതു വേദിയില്‍ സംസാരിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.