|    May 25 Thu, 2017 12:32 pm
FLASH NEWS

പഞ്ചായത്ത് പ്രസിഡന്റിന്റെ ‘ധാഷ്ട്യം’; ഡ്രൈവര്‍ രാജിവച്ചു

Published : 21st November 2015 | Posted By: SMR

കിളിമാനൂര്‍: അധ്യക്ഷപദം ഏറ്റെടുത്ത് ഒരുദിനം പിന്നിടുന്നതിനുമുമ്പ് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതിയുമായി പഞ്ചായത്തിലെ ഡ്രൈവര്‍.
പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവര്‍ കുന്നുമ്മല്‍ സ്വദേശി അമ്പാടി എന്നുവിളിക്കുന്ന അനുരാജ് രാജിവച്ചു. വ്യാഴാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റായി സിന്ധു ചുമതലയേറ്റത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ വാഹനം സിന്ധു ഉപയോഗിക്കുകയായിരുന്നു. പ്രസിഡന്റിന്റെ പല നടപടികളും ചട്ടവിരുദ്ധരും സഹിക്കാവുന്നതിലപ്പുറവുമായതിനാലാണ് രാജി സമര്‍പ്പിക്കുന്നതെന്ന് അനുരാജ് പറഞ്ഞു. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ അനുരാജിന്റെ രാജി പിന്‍വലിപ്പിച്ച് പ്രസിഡന്റിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്. അനുരാജ് രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ്.
പ്രസിഡന്റ് ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ നടന്ന അനുരാജിന്റെ രാജി മറ്റ് ജീവനക്കാരിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. രാജി പിന്‍വലിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day