|    Mar 30 Thu, 2017 8:05 pm
FLASH NEWS

പഞ്ചായത്ത് പ്രസിഡന്റിനെ നാളുകളായി കാണാനില്ലെന്ന് പരാതി

Published : 6th April 2016 | Posted By: SMR

മാന്നാര്‍: കടപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസിനെ കുറെ നാളുകളായി നാട്ടില്‍ കാണാനില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ ഇക്കാര്യമറിയുന്നത്.
സിപിഎം പരുമല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് ഗ്രാമപ്പഞ്ചായത്തിലേക്ക് മല്‍സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ കളിയിലൂടെ ഷിബു വര്‍ഗീസ് പ്രസിഡന്റ് പദവിയില്‍ എത്തുകയും ചെയ്തിരുന്നു. സിപിഎം പ്രദേശിക ഘടകത്തിനും ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
ഉത്തരവാദിത്വപെട്ട ഒരു ജനപ്രതിനിധി നാട്ടില്‍ നിന്ന് കുറെ നാളത്തേക്ക് മാറി നിന്നാല്‍ അയാള്‍ പ്രവര്‍ത്തിക്കുന്ന ഘടകത്തില്‍ നിന്ന് അവധിയെടുക്കുകയും ഒപ്പം തൊട്ട് മേല്‍ കമ്മിറ്റിയെ രേഖമൂലം അറിയിക്കുകയും വേണമെന്നാണ് സിപിഎം അനുശാസിക്കുന്നത്. എന്നാല്‍ പരുമല ലോക്കല്‍ കമ്മിറ്റിയംഗമായ ഇയാള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോടു പോലും പറയാതെയാണ് നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്.
ചികില്‍സയ്ക്കായി മാറിനില്‍ക്കുകയാണെന്നാണ് പാര്‍ട്ടി അണികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇദ്ദേഹം ഗള്‍ഫില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ നാട്ടില്‍ പ്രചരിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ വശളായത്. നട്ടെല്ലിന്റെ ചികില്‍സയ്‌ക്കെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് വിദേശത്ത് വിനോദത്തിന് പോയതിനെതിരേ സ്വന്തം ഗ്രൂപ്പില്‍പെട്ടവര്‍ തന്നെ ഇയാളെ തള്ളി പറഞ്ഞിരിക്കുകയാണ്.
നന്ദനം സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ പലയിടങ്ങളിലും ഓടി എത്തുന്ന കുംബുടി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിരിക്കുന്ന തരത്തില്‍ പ്രസിഡന്റ് കുംബുടിയാണോ എന്ന തരത്തിലാണ് നോട്ടീസ് പ്രചരിക്കുന്നത്. വിദേശ യാത്ര ഉള്‍പ്പെടെ പ്ലാന്‍ ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ് നേതാവിന്റെ ഒത്താശയിലാണെന്നും നോട്ടീസില്‍ പറയുന്നു. പ്രസിഡന്റ് എവിടെയാണെന്ന് അദ്ദഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കോ, പാര്‍ട്ടി നേതൃത്വത്തിനോ വിട്ടുകാര്‍കാര്‍ക്കോ അറിയില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.
കോണ്‍ഗ്രസ്സുകാര്‍ ഇറക്കിയ തരത്തില്‍ പ്രചരിക്കുന്ന നോട്ടീസ് സിപഎം പ്രാദേശിക വിഭാഗീയതുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. എന്തായാലും സിപിഎമ്മിനുള്ളില്‍ ഈ പ്രചാരണം പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day