|    Aug 18 Sat, 2018 11:25 pm
FLASH NEWS

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കട്ടിലുകള്‍: കല്യാണപ്പാര്‍ട്ടിയും അധികൃതരും തമ്മില്‍ തര്‍ക്കം

Published : 30th March 2018 | Posted By: kasim kzm

പാവറട്ടി: കല്യാണത്തിനായി ബുക്ക് ചെയ്തിരുന്ന വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിറയെ കട്ടിലുകള്‍. കല്യാണവിരുന്ന് നടത്താന്‍ ബുദ്ധിമുട്ടായതോടെ കല്യാണപാര്‍ട്ടിയും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തോളമെത്തി.
രണ്ട് മാസം മുമ്പ് വെങ്കിടങ്ങ് ചൂലശേരി വീട്ടില്‍ ഹര്‍ഷന്‍ കല്യാണത്തിനായി വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഇരു നിലകളും ബുക്ക് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയായിട്ടും ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നൂറിലേറെ മരക്കട്ടിലുകള്‍ ഹാളില്‍ നിന്നുമാറ്റിയിരുന്നില്ല. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്.
തര്‍ക്കം തുടരുന്നതിനിടെ കല്യാണ വിരുന്നിനുള്ളവരും കട്ടിലുകള്‍ കൊണ്ടുപോകുവാനുള്ള വയോജനങ്ങളും വണ്ടിയുമായി എത്തിയതോടെ പഞ്ചായത്തും പരിസരവും ആളുകളെകൊണ്ടും വാഹനങ്ങളെക്കൊണ്ടും നിറഞ്ഞു. സൗകര്യമില്ലാതായതോടെ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി. ഇതോടെ ഭക്ഷണം ബാക്കിയാവുകയും ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ഹാളിലെത്തി വീട്ടുകാരോട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും വീട്ടുക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപെടുത്തുകയാണെന്നും അറിയിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss