|    Jun 24 Sat, 2017 10:48 am
FLASH NEWS
Home   >  Kerala   >  

പഞ്ചായത്ത് ഓഫീസിനകത്ത് വൈസ് പ്രസിഡണ്ടിനെ വെട്ടിക്കൊന്നു

Published : 20th April 2017 | Posted By: G.A.G

മഞ്ചേശ്വരം: കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കുകളിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി വെട്ടിക്കൊലപ്പെടുത്തി.

ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33)യെയാണ് വെട്ടി കൊന്നത്.
രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് കയറി ഭീകരാന്തരിഷ്ടം സൃഷ്ടിച്ച ശേഷമായിരുന്നു കൃത്യം നടത്തിിയത്.
ഈ സമയം ഓഫീസില്‍ ജലീല്‍ മാത്രമായിരുന്നു ഉണ്ടായത്. വെട്ടേറ്റ് ജലീല്‍ ഓഫീസിനകത്ത് വീണു. ശബ്ദം കേട്ട് ഓഫിസിന് പുറത്തുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും എത്തിയപ്പോള്‍ ആക്രമികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റജലീലിനെ ഉടന്‍ തന്നെ മുഗ്‌ളുരു ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ഗ്രസ് നേതാവാണ് കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് അബ്ദുല്‍ ജലീല്‍. പോലീസ് അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക