|    Jul 17 Tue, 2018 11:00 pm
FLASH NEWS

പഞ്ചായത്ത് ഓഫിസ് ഉപരോധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റം

Published : 12th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം താഴെ ജങ്ഷനിലെ ഓടയില്‍ നിന്നു റോഡിലേക്ക് മലിനജലം ഒഴുക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്തോഫിസ് ഉപരോധത്തില്‍ പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം.  സി പി മാനുപ്പ, ഒടുവില്‍ അഷ്‌റഫ്, മൊയ്തു അങ്ങാടിപ്പുറം എന്നിവരുടെ നേതൃത്വത്തി ല്‍  പഞ്ചായത്തോഫിസിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കാതെ വന്നതോടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രകടനം വിളിക്കുകയായിരുന്നു. ഇതിനിടെ പിരിഞ്ഞു പോകാനാവശ്യപ്പെട്ട പോലിസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലുമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരം വീണ്ടും തുടര്‍ന്നു. ഇതോടെ പോലിസ് ബലപ്രയോഗത്തിലൂടെ പത്തോളം പേരെ അറസ്റ്റു ചെയ്തു നീക്കി.  അടുത്തിടെ  ഡെങ്കിപ്പനി ബാധിച്ച് പഞ്ചായത്തില്‍ അഞ്ചുപേര്‍ മരിക്കാനിടയായ ഗൗരവമേറിയ സംഭാവമുണ്ടായിട്ടുപോലും മാലിന്യം നീക്കുന്നതില്‍ അധികാരികള്‍ മൗനം പാലിക്കുകയാണെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ബഹുജന സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും  കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് ഉപരോധം രാഷ്ട്രീയ നാടകമാണെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായി ഒരു വിഭാഗത്തെ പരിഹസിക്കാനാണിതെന്നും അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss