|    Mar 28 Tue, 2017 12:08 pm
FLASH NEWS

പഞ്ചായത്ത് ഓഫിസ് അടച്ചിട്ട് ഭരണപരിഷ്‌കാരം

Published : 19th August 2016 | Posted By: SMR

എടപ്പാള്‍: ഓഫിസിന്റെ വാതില്‍ അടച്ചിട്ടുകൊണ്ടുള്ള  ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടപ്പാക്കിയ ഭരണ പരിഷ്‌കാരത്തെചൊല്ലി വിവാദം. പഞ്ചായത്തില്‍ പുതുതായി ചാര്‍ജെടുത്ത സീനിയര്‍ സൂപ്രണ്ടിന്റെ നിര്‍ദേശമാണ് ഓഫിസിന്റെ വാതില്‍ അടച്ചിടാന്‍ കാരണമെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ പറയുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിനകത്ത് യാതൊരു നിയന്ത്രണവുമില്ലാതെ കയറി വരുന്ന ജനങ്ങള്‍ ഓഫിസ് മേശപ്പുറത്തെ ഫയലുകളും മറ്റു രേഖകളും വാരിവലിച്ചിടുന്നത് തടയാനാണ് പുതിയ പരിഷ്‌കാരവുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിട്ടുള്ളതെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്.
പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ ഫ്രണ്ട് ഓഫിസ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടതെന്നും ഓഫിസിനകത്ത് വരേണ്ട ആവശ്യമില്ലെന്നുമാണ് സീനിയര്‍ സൂപ്രണ്ട് പറയുന്നത്. അത്യാവശ്യത്തിനു ഓഫിസിനകത്ത് കടക്കുന്നതിനു മറ്റൊരു വാതില്‍ ഉണ്ടെന്നും ഇതുവഴി ആളുകള്‍ക്ക് അകത്ത് കടക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ് ഓഫിസിന്റെ വാതില്‍ അടച്ചിട്ടതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ജനങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നടത്തുന്ന ഇത്തരം ഭരണ പരിഷ്‌കാരം അംഗീകരിക്കാനാകില്ലെന്നും ജനങ്ങള്‍ ദൈനം ദിനം ബന്ധപ്പെടേണ്ട ഓഫിസുകള്‍ ബഹുജനങ്ങളെ അന്യരായിക്കാണുന്ന രീതി അടിയന്തിരമായി മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥ-ഭരണസമിതി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്നും ജനതാദള്‍ (യു) നേതാവ് ബാലന്‍ കണ്ണത്ത് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day