|    Oct 23 Tue, 2018 5:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പഞ്ചായത്ത് ഓഫിസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

Published : 10th September 2017 | Posted By: mi.ptk

ചെന്നിത്തല: തിരുവോണ നാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസില്‍ അഴിഞ്ഞാടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ പരാതിയില്‍ മാന്നാര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിരുവോണ നാളിലാണ് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പഞ്ചായത്തിന്റെ മതില്‍ ചാടിക്കടന്ന് എത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍വച്ച് പരസ്യമായി മദ്യപിച്ചു. ഇതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും വിവരമറിഞ്ഞത്. കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പഞ്ചായത്ത് വഹാനം തകര്‍ത്ത നിലയിലായിരുന്നു. ഇത് ഇവര്‍തന്നെ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്നു മാന്നാര്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss