|    Apr 29 Sat, 2017 5:17 am
FLASH NEWS

പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരായ അക്രമം: എസ്ഡിപിഐ മാര്‍ച്ചും ധര്‍ണയും നടത്തി

Published : 11th November 2016 | Posted By: SMR

പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തിലെ എസ്‌സി ഫണ്ട് പ്രസിഡന്റും മൂന്ന് ഭരണപക്ഷ മെംബറന്മാരും ചേര്‍ന്ന് വീതിച്ചെടുത്ത നടപടി ചോദ്യംചെയ്ത പ്രതിപക്ഷ അംഗങ്ങളെ മര്‍ദ്ദിച്ച സിപിഎമ്മിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പള്ളിക്കല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഷാജി അയത്തികോണില്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നൗഷാദ് പഴകുളം സംസാരിച്ചു.  ഷാജു, റിയാസ്,സലിംഷാ മാര്‍ച്ചിന് നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day