|    Nov 25 Sat, 2017 7:13 am
FLASH NEWS

പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കം: ആഫ്രിക്കന്‍ മുഷിയെ നശിപ്പിക്കുന്നതില്‍ തീരുമാനമായില്ല

Published : 13th August 2017 | Posted By: fsq

 

ചിറ്റൂര്‍: പഞ്ചായത്തുകള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലിസ് പിടികൂടിയ ആഫ്രിക്കന്‍ മുഷിയെ നശിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ആരാണ് മുന്‍കൈയെടുക്കേണ്ടതെന്ന തര്‍ക്കമാണ് നശീകരണത്തിന് തടസ്സമായി നില്‍ക്കുന്നത്. വെള്ളിയാഴ്ച്ചയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ മേനോന്‍ പാറയില്‍ കൃഷി ചെയ്ത് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ആഫ്രിക്കന്‍ മുഷി പിടികൂടിയത്. വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിക്ക് സമീപം അനുപൂരു വച്ചാണ് നിരോധിത മല്‍സ്യം കടത്തുകയായിരുന്ന രണ്ട് വാഹനങ്ങള്‍ കൊഴിഞ്ഞാമ്പാറ എസ്‌ഐ സജികുമാറും സംഘവും പിടികൂടിയത്. ഉച്ചയോടെ തന്നെ പിടികൂടിയ വാഹനങ്ങള്‍ ഫിഷറീസ് വകുപ്പിന് കൈമാറിയെങ്കിലും ബന്ധപ്പെട്ട പഞ്ചായത്തുകള്‍ നശിപ്പിക്കാന്‍ മുന്‍കൈയെടുക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് പിടികൂടിയ വാഹനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് പോലിസ് സംരക്ഷണം ആവശ്യപ്പെടുകയും കൊഴിഞ്ഞാമ്പാറ  ബസ് സ്റ്റാ ന്റിനകത്ത് സൂക്ഷിച്ചിരിക്കുകയുമാണ്. രണ്ട് ദിവസമായി മല്‍സ്യം വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കുന്നതിനാല്‍ ചത്തു തുടങ്ങി. ഇന്ന്  അവധിയായതിനാല്‍ മേല്‍ നടപടി വൈകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക