|    Mar 23 Thu, 2017 7:57 am
FLASH NEWS

പഞ്ചായത്തുകളെ കുടിശ്ശികയില്ലാത്തവിധം മാറ്റും: മന്ത്രികെ ടി ജലീല്‍

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: ഡിസംബറോടെ നികുതി കുടിശ്ശികയില്ലാത്തവിധം പഞ്ചായത്തുകളെ മാറ്റാന്‍ കാംപയിന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പിഴപ്പലിശ ഒഴിവാക്കി നികുതിയടയ്ക്കാന്‍ അവസരമൊരുക്കുന്നത് പരിഗണിക്കും. നികുതി കുടിശ്ശിക എത്രയും വേഗം പിരിച്ചെടുക്കാന്‍ ബൃഹദ് പദ്ധതിക്ക് രൂപം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുവകുപ്പിന്റെ സംസ്ഥാനതല അവലോകനയോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കി ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി നിര്‍വഹണത്തിന്റെ മേല്‍നോട്ടം കൃത്യമായി നടക്കുന്നുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഉറപ്പാക്കണം. കൃത്യമായ മേല്‍നോട്ടമില്ലെങ്കില്‍ പദ്ധതി നടത്തിപ്പിനെ ബാധിക്കും. പഞ്ചായത്തുവകുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും അഴിമതിയും കാലതാമസവുമൊക്കെ മന്ത്രിതലത്തില്‍ അറിയിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വകുപ്പില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല. ജില്ലാതല പരാതികളില്‍ കുറ്റക്കാര്‍ക്കെതിരേ ഡിഡിപിമാര്‍ കര്‍ശന നടപടിയെടുക്കണം. അനാവശ്യ കാലതാമസവും അഴിമതിപോലെ ഗൗരവമായി കാണണം. പല പഞ്ചായത്തുകളും നഗരസമാനമായതിനാല്‍ മാലിന്യപ്രശ്‌നം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. തുറസ്സായ സ്ഥലത്ത് വിസര്‍ജനം ഒഴിവാക്കുന്ന ആദ്യസംസ്ഥാനമെന്ന ബഹുമതി നേടാന്‍ രണ്ടു ലക്ഷത്തിലധികം ശൗചാലയങ്ങള്‍കൂടി ഉണ്ടാവേണ്ടതുണ്ട്. ഇതിനായി ഗ്രാമീണതലം മുതല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചാല്‍ നവംബര്‍ ഒന്നിനകം ഈ നേട്ടം കൈവരിക്കാമെന്നും മന്ത്രി പറഞ്ഞു.

(Visited 17 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക