|    Oct 16 Tue, 2018 2:21 pm
FLASH NEWS

പഞ്ചായത്തുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് നിയമനം വഴിമുട്ടുന്നു

Published : 8th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: പഞ്ചായത്തുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് നിയമനം വഴിമുട്ടുന്നു. ഭരണഭാഷ മലയാളമാക്കിയതോടെ ടൈപ്പിങ് ജോലികള്‍ മുമ്പുള്ളതിനേക്കാള്‍ ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ ടൈപ്പിസ്റ്റുകള്‍ അനിവാര്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥിതി വിവര കണക്കുകളെ അടിസ്ഥാനപ്പെടുത്തിയായതോടെ ഇത്തരം രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ മിക്ക പഞ്ചായത്തുകളിലും എല്‍ഡി ടൈപ്പിസ്റ്റ് നിയമനം മുടങ്ങിക്കിടക്കുകയാണ്. പല പഞ്ചായത്തുകളിലും ദിവസ വേതനത്തിനു നിയമിച്ചിട്ടുള്ളവരാണ് ടൈപ്പിങ് ജോലി ചെയ്യുന്നത്. 2016 ആഗസ്തില്‍ പിഎസ്‌സി പ്രസിദ്ധികരിച്ച എല്‍ഡി ടൈപ്പിസ്റ്റ് പരീക്ഷയുടെ റാങ്ക് പട്ടിക നിലവിലിരിക്കെയാണ് ഇത്തരത്തില്‍ ദിവസ വേതനക്കാരെ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പഞ്ചായത്തുകളില്‍ ഡാറ്റാ എന്‍ട്രി ടൈപ്പ് ചെയ്യുന്നതിന് ഒരു സ്ഥിരം സംവിധാനം വേണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. പഞ്ചായത്ത് സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്ന സമയത്ത് ടൈപ്പിസ്റ്റ് തസ്തിക മാത്രം പരിഗണിക്കുന്നില്ല. ഭരണഭാഷ മലയാളം എന്നത് സര്‍ക്കാര്‍ തലങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ജോലികള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ പ്രാവിണ്യം നേടിയ എല്‍ഡി ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളെ ഇതു വരെ പരിഗണിച്ചിട്ടില്ല. തദ്ദേശ വകുപ്പിനു കീഴില്‍ ഡിടിപി ഓഫിസ്, നഗരസഭ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നത് ടൈപ്പിസ്റ്റ് മാരാണ്. ഡിടിപി ഓപറേറ്റര്‍, ഡാറ്റാ എന്‍ട്രി തസ്തികയ്ക്ക് നിലവില്‍ പിഎസ്‌സി ജില്ല അടിസ്ഥാനത്തില്‍ പരിക്ഷ നടത്തിയിട്ടില്ല. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ജോലി ചെയ്യാന്‍ കൂടി പ്രാവിണ്യം നേടിയതിനാല്‍ ഇത്തരം ഒഴിവുകളിലേക്കു നിയമനം വേഗത്തിലാക്കണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാഥികള്‍. 10ാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ടില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികളില്‍ എല്‍ഡി കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നാക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. നിയമനം നടത്തിയില്ലെങ്കില്‍ അതില്‍ ഇടംനേടിയവരുടെ ഭാവി അവതാളത്തിലാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss