|    Jul 22 Sun, 2018 3:04 am
FLASH NEWS

പഞ്ചായത്തിന്റെ അനാസ്ഥ; ഓടകളിലെ മാലിന്യം പാതയോരത്ത്‌

Published : 11th September 2017 | Posted By: fsq

 

കൊല്ലങ്കോട്: വര്‍ഷകാല ശുചീകരണത്തിന്റെ ഭാഗമായി ഓടകള്‍ വൃത്തിയാക്കിയ അധികൃതര്‍ മാലിന്യം പാതയോരത്ത് തന്നെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. മാലിന്യം പാതയോരത്ത് കൂട്ടിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും മാറ്റാത്തത് നാട്ടുകാരില്‍ പ്രതിഷേധമുയര്‍ത്തുന്നു. വടവന്നൂര്‍ പഞ്ചായത്തിലെ ഊട്ടറ റെയില്‍വേ ക്രോസ് മുതല്‍ വടവന്നൂര്‍ പാതയില്‍ 150മീറ്ററോളം ദൂരത്തിലാണ് ഓടകളിലെ മാലിന്യം പുറത്തെടുത്ത് പാതയോരത്ത് നിക്ഷേപിച്ചിട്ടുള്ളത്. മഴ തുടങ്ങിയതോടെ മാലിന്യം വീണ്ടും ഓടകളിലെക്ക് ഒലിച്ചിറങ്ങുകയാണ്. സമീപത്തെ കടകകളിലേക്ക് ആളുകള്‍ക്ക് കയറാനും ഏറെ ക്ലേശിക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു.പഞ്ചായത്തിന്റെ ഉത്തരവാദിത്തമില്ലായ്മയെ ചോദ്യം ചെയ്ത് സമീപത്തുള്ള വീട്ടുകാരും കച്ചവടക്കാരും യാത്രക്കാരും രംഗത്തുവന്നിട്ടുണ്ട്. പാതയോരത്ത് നിക്ഷേപിച്ച ഓടകളിലെ മാലിന്യം  ഉടന്‍ മാറ്റാത്ത പക്ഷംി പഞ്ചായത്തിനെതിരെ നിയമ നടപടിക്ക് തയ്യാറാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.രണ്ടുമാസമായി പാതയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്ന ഓടകളിലെ മാലിന്യം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss