|    Sep 22 Sat, 2018 10:42 am
FLASH NEWS

പഞ്ചായത്തിന്റെ അനധികൃത കെട്ടിടനിര്‍മാണം: എതിര്‍പ്പുമായി റവന്യൂ വകുപ്പ്

Published : 26th January 2017 | Posted By: fsq

 

ചെറുപുഴ: റവന്യൂ വകുപ്പിന്റെ ഭൂമി കൈയേറി പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിര്‍മിച്ചതായി പരാതി.  ചെറുപുഴ പാലത്തിന് സമീപത്ത്് എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മീന്‍മാര്‍ക്കറ്റിനാണ് റവന്യു വകുപ്പ് അവകാശവാദം ഉന്നയിച്ചത്. പുഴ തീരത്ത് റവന്യൂ വകുപ്പിന്റെ സ്ഥലത്താണ് മാര്‍ക്കറ്റ് നിര്‍മിച്ചതെന്ന് കാണിച്ച് വയക്കര വില്ലേജ് ഓഫിസര്‍ റി പോര്‍ട്ട് നല്‍കിയിരിക്കുന്നു. മീന്‍മാര്‍ക്കറ്റ് കഴിഞ്ഞ വര്‍ഷമാണ് ലേലം നടത്തി വില്‍പനയ്ക്ക് നല്‍കിയത്. അതേസമയം ഇവിടെ വെള്ളവും വൈദ്യുതിയുമില്ല. കെട്ടിട നമ്പറില്ലാത്തതിനാല്‍ വൈദ്യുതി കണക്ഷനുമില്ല. റവന്യൂവകുപ്പിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് വാടക വങ്ങാന്‍ പഞ്ചായത്തിന് ഒരു അവകാശവുമില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. സ്ഥലം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് പഞ്ചായത്തിനുള്ളത്. അതിനാല്‍ പഞ്ചായത്ത് കെട്ടിടനിര്‍മാണത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചെറുപുഴ വില്ലേജ് അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss