|    Jan 19 Thu, 2017 4:28 pm
FLASH NEWS

പഞ്ചായത്തംഗമുള്‍പ്പെടെ നൂറോളംപേര്‍ ബിജെപിയില്‍നിന്നും രാജിക്കൊരുങ്ങുന്നു

Published : 8th October 2016 | Posted By: Abbasali tf

മരട്: കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കുമ്പളം പഞ്ചായത്ത് ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റില്‍ വിജയിച്ച ബിജെപി അംഗത്തിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജിക്കൊരുങ്ങുന്നു. കുമ്പളം പഞ്ചായത്തിലെ സജീവ പ്രവര്‍ത്തകരായിരുന്ന ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കി പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചിരുന്നു. ഇതിനു നേതൃത്വം നല്‍കിയ മണ്ഡലം പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ ഏകഅംഗം സി പി രതീഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്. കഴിഞ്ഞമാസം 27ന് കുമ്പളം ആര്‍പിഎംഎച്ച്എസ് സ്‌കൂളില്‍ നടന്ന യോഗത്തിലാണ് പ്രവര്‍ത്തകരെ ഒഴിവാക്കിക്കൊണ്ട് കമ്മിറ്റി പുനസംഘടിപ്പിച്ചത്. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് യു മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു പുനസംഘടന. മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണു ഗോപാല്‍ പൈ, മുന്‍ മണ്ഡലം സെക്രട്ടറി മുരളീധരന്‍ കട്ടാഴത്ത്, മഹിളാമോര്‍ച്ചാ വൈസ് പ്രസിഡന്റ് രാജി പ്രസാദ്, മുന്‍ മേഖലാ സെക്രട്ടറി എം പി പ്രവീണ്‍ തുടങ്ങിയവരാണ് രാജിഭീഷണി മുഴക്കിയിരിക്കുന്ന പ്രമുഖര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക