|    Nov 17 Sat, 2018 5:10 pm
FLASH NEWS
Home   >  Kerala   >  

പഞ്ചായത്തംഗമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Published : 12th August 2018 | Posted By: G.A.G

അഞ്ചല്‍: അഞ്ചല്‍ മേഖലയില്‍ വ്യത്യസ്ഥ സംഭവങ്ങളില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍
ഒരാള്‍ പോലിസ് കസ്റ്റഡിയിലാണ്. അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തംഗം അനില്‍ കുമാര്‍ (50), കോമളം വിജയഭവനില്‍ ജയന്‍(55), ചണ്ണപ്പേട്ട വനത്തും മുക്കില്‍ അപ്പു (40), എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ആറരയോടെയാണ് ഇരു സംഭവങ്ങളും നടന്നത്.
കോമളം സ്വദേശിയായ പഞ്ചായത്തംഗം അനില്‍കുമാറിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ സ്ഥലവാസിയായ പുത്തന്‍വിള വീട്ടില്‍ വേണു (45) എന്നയാള്‍ സ്ത്രീകളെ അസഭ്യവര്‍ഷം നടത്തുകയുണ്ടായി. വിവരമറിഞ്ഞെത്തിയ അനില്‍കുമാറിനേയും ഒപ്പമെത്തിയ ജയനേയും വേണു വെട്ടു കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജയന്റെ തലയ്ക്കും അനില്‍കുമാറിന്റെ കൈയ്ക്കുമാണ് വെട്ടേറ്റത്. ഇരുവരേയും ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചണ്ണപ്പേട്ട വനത്തും മുക്കില്‍ നടന്ന സംഭവത്തില്‍ ചണ്ണപ്പേട്ട സ്വദേശി അപ്പു (44) വിനാണ് വെട്ടേറ്റത്. മദ്യലഹരിയിലാണ് സംഭവം നടന്നത്. സ്ഥലവാസിയായ കുട്ടന്‍ (45 ) എന്ന ആളിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അപ്പുവിന്റെ ഇരു കൈകള്‍ക്കും വെട്ടേറ്റ നിലയിലാണ്. അഞ്ചല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി സതികുമാര്‍ , എസ്‌ഐ പി എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss