|    Mar 25 Sat, 2017 10:50 pm
FLASH NEWS

പഞ്ചായത്തംഗം ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പരാതി

Published : 10th July 2016 | Posted By: SMR

ഏഴംകുളം: വികലാംഗനും ക്യാന്‍സര്‍ രോഗിയുമായ യുവാവിന് ഗ്രാമപഞ്ചായത്തംഗം ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഏഴംകുളം പഞ്ചായത്ത് കമ്മറ്റി പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്ക് കൈമാറി.
ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് അംഗമായ ശ്രീദേവി ബാലകൃഷ്ണന്‍ വികലാംഗനും ക്യ ാന്‍സര്‍ രോഗിയുമായ യുവാവിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവാവിന്റെ അമ്മയുടെ പരാതിയാണ് പഞ്ചായത്ത് കമ്മറ്റി അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയത്. പഞ്ചായത്തംഗം ശ്രീദേവിയും ഡിസിസി സെക്രട്ടറിയും ചേര്‍ന്ന് നെടുമണ്‍ സുരഭിയില്‍ പി ജയശ്രീയുടെ മകനും വികലാംഗനും ക്യാന്‍സര്‍ രോഗിയുമായ ജയകൃഷ്ണന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി കബളിപ്പിച്ചു എന്നാണ് പരാതി.
2014 നവംബറില്‍ ഇരുവരും ചേര്‍ന്ന് പരാതിക്കാരിയേയും കൂട്ടി തിരുവനന്തപുരത്തെ കേ ാണ്‍ഗ്രസ് നേതാവിന്റെ ഓഫിസിലെത്തി നാലുലക്ഷം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ പലതവണ ഇവരോട് പണം തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2.10 ലക്ഷം രൂപ ലഭിച്ചു. ബാക്കി തുക ലഭിക്കാതായതോടെയാണ് കഴിഞ്ഞമാസം പഞ്ചായത്ത് പ്രസിഡന്റിന് ഇവര്‍ പരാതി നല്‍കുന്നത്.
കഴിഞ്ഞമാസം 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി പരാതി അന്വേഷിച്ച് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കാ ന്‍ തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പാസാക്കിയ പ്രമേയം കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക