|    Jul 28 Fri, 2017 12:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ്: വെടിയേറ്റ ആര്‍എസ്എസ് നേതാവ് മരിച്ചു

Published : 23rd September 2016 | Posted By: SMR

ലുധിയാന: അജ്ഞാതരുടെ വെടിയേറ്റ് ചികില്‍സയിലായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജഗദീഷ് ഗഗ്‌നേജ(65) ആശുപത്രിയില്‍ മരിച്ചു. സൈന്യത്തില്‍ ബ്രിഗേഡിയറായി വിരമിച്ച ഗഗ്നേജയ്ക്ക് ജലന്തര്‍ ജില്ലയില്‍ വച്ച് ആഗസ്ത് ആറിനാണ് വെടിയേറ്റത്. മോട്ടോര്‍ ബൈക്കിലെത്തിയവരാണ് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ലുധിയാനയിലെ ഹിറോഡി എം ഡി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആര്‍എസ്എസ് പഞ്ചാബ് ഘടകം ഉപാധ്യക്ഷനായിരുന്നു ഗഗ്‌നേജ. കൊലപാതകികളെക്കുറിച്ച് പോലിസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. കേസ് ഈയിടെ സിബിഐക്ക് കൈമാറിയിരുന്നു. ഗഗ്‌നേജയുടെ ദേഹവിയോഗത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അനുശോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക