|    Aug 18 Sat, 2018 10:45 am
Home   >  Todays Paper  >  page 7  >  

പഞ്ചാബ് മുന്‍ മന്ത്രി പ്രതിഭാഗം അഭിഭാഷകന്‍

Published : 8th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്/ന്യൂഡല്‍ഹി: കഠ്‌വാ കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്നത് പഞ്ചാബ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മാസ്റ്റര്‍ മോഹന്‍ലാല്‍. കേസിലെ പ്രധാന പ്രതി സാഞ്ചിറാമിനും മകന്‍ വിശാലിനും വേണ്ടിയാണ് ലാല്‍ ഹാജരാവുന്നത്. പ്രതിഭാഗത്തിനു വേണ്ടി വാദിക്കുന്നത് പ്രതിഫലം വാങ്ങാതെയാണെന്നതും ശ്രദ്ധേയമാണ്.
കഠ്‌വയില്‍ എട്ടു വയസ്സുകാരി ദിവസങ്ങളോളം ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത് ദേശീയതലത്തില്‍ വന്‍ പ്രതിഷേധം ആളിക്കത്തിച്ചിരുന്നു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ രണ്ടു ബിജെപി മന്ത്രിമാര്‍ പരസ്യമായി പ്രതികള്‍ക്കനുകൂലമായി രംഗത്തുവന്നതും ഏറെ പ്രതിഷേധങ്ങളുയര്‍ത്തി. പത്താന്‍കോട്ടില്‍ നിന്നുള്ള സംസ്ഥാന നിയമസഭാംഗമാണ് മോഹല്‍ലാല്‍.
അതേസമയം കേസിലെ മുഖ്യ സാക്ഷി താലിബ് ഹുസയ്ന്‍ പോലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ആയുധങ്ങള്‍ കൈവശം വച്ചു, ബലാല്‍സംഗം തുടങ്ങിയ വകുപ്പകള്‍ ചാര്‍ത്തിയാണു സംസ്ഥാന പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത സാംബ പോലിസ് സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നാണു പരാതി. മര്‍ദനത്തില്‍ ഇദ്ദേഹത്തിന്റെ തലയോട്ടി തകര്‍ന്ന കാര്യം പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലിസിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യത്തില്‍ അനുവദിക്കാനാവില്ലെന്നും ഇന്ദിരാ ജയ്‌സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
അഭിഭാഷകനായ സുനില്‍ ഫെര്‍ണാണ്ടസാണ് ഇക്കാര്യം ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ച് മുമ്പാകെ ഉന്നയിച്ചത്. ഇതേത്തുടര്‍ന്നു വിഷയം ഇന്നു പരിഗണിക്കാമെന്നു കോടതി ഉറപ്പു നല്‍കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss