|    Jul 21 Sat, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ് നാഷനല്‍ ബാങ്ക് : എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഇടാക്കുന്നു

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) ഉപഭോക്താക്കള്‍ എടിഎമ്മിലൂടെ ഒരു മാസത്തില്‍ അഞ്ച് തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ ഇനി അധിക ചാര്‍ജ് നല്‍കേണ്ടിവരും. അടുത്തമാസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. നിലവില്‍ മാസത്തില്‍ എത്രതവണ വേണമെങ്കിലും അധിക ചാര്‍ജ് ഇല്ലാതെ ബാങ്ക് എടിഎമ്മിലൂടെ ഇടപാട് നടത്താം. അടുത്ത മാസം മുതല്‍ സേവിങ്‌സ്, കറണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍നിന്ന് അഞ്ചു തവണയില്‍ കൂടുതലുള്ള ഓരോ ഇടപാടിനും പത്തു രൂപ അധിക ചാര്‍ജ് ഈടാക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ബാലന്‍സ് അന്വേഷണം പോലുള്ള സേവനങ്ങള്‍ക്കു പണം ഈടാക്കില്ല.ഉപഭോക്താക്കളുടെ സ്വന്തം ബാങ്ക് എടിഎം വഴിയും മറ്റു ബാങ്ക് എടിഎം വഴിയും സൗജന്യ പണമിടപാട് നടത്താമെന്നു 2014 ആഗസ്തില്‍ ആര്‍ബിഐ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss