|    May 26 Fri, 2017 2:52 pm
FLASH NEWS

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കവര്‍ച്ച; വെടിവയ്പില്‍ നാലുപേര്‍ക്ക് പരിക്ക്

Published : 2nd March 2016 | Posted By: SMR

സിവാന്‍/ബിഹാര്‍: പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മിന്‍ദയാ ല്‍ ബസാര്‍ ബ്രാഞ്ചില്‍ പട്ടാപ്പക ല്‍ 17ലക്ഷം രൂപ കവര്‍ന്നു. മൂന്ന് ബാങ്ക് ജീവനക്കാരെയും ഒരു ഇടപാടുകാരനെയും വെടിവച്ച ശേഷമാണ് അക്രമികള്‍ 17 ലക്ഷം രൂപ കവര്‍ന്നത്. സിവാന്‍ ജില്ലയിലെ മിന്‍ദയാല്‍ ബസാര്‍ ബ്രാഞ്ചില്‍ ചൊവ്വാഴ്ച രാവിലെ 11.30നാണു കവര്‍ച്ച നടന്നതെന്ന് എഎസ്പി അരവിന്ദ് കുമാര്‍ ഗുപ്ത പറഞ്ഞു. കവര്‍ച്ചസംഘത്തിലെ രണ്ടുപേര്‍ ബാങ്കിനു മുമ്പില്‍ കാവല്‍ നിന്നിരുന്നു. ഈ സമയം സംഘത്തിലെ മറ്റു നാലുപേര്‍ ബാങ്കിനകത്ത് കടന്ന് കവര്‍ച്ച നടത്തുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റവരെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day