|    Jun 27 Tue, 2017 4:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ്: നാല് എംഎല്‍എമാര്‍ കൂടി രാജിവച്ചു

Published : 17th November 2016 | Posted By: SMR

ചണ്ഡീഗഡ്: സംസ്ഥാനത്തിന്റെ നദീജലാവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശിരോമണി അകാലിദള്‍ നേതാവ് പര്‍ഗത് സിങ്, മുന്‍ ബിജെപി എംപി നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് സിങ് കൗര്‍ എന്നിവരും മറ്റ് രണ്ട് എംഎല്‍എമാരും പഞ്ചാബ് നിയമസഭയില്‍ നിന്ന് രാജിവച്ചു. സിമര്‍ജിത് സിങ് ബെയ്ന്‍സ്, സഹോദരന്‍ ബല്‍വിന്തര്‍ സിങ് ബെയ്ന്‍ എന്നിവരാണ് രാജിവച്ച മറ്റ് രണ്ടു എംഎല്‍എമാര്‍. സത്‌ലജ്-യമുന കനാല്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യവെ നിയമസഭയുടെ നടുത്തളത്തിലെത്തിയ ബെയ്ന്‍ സഹോദരന്‍മാര്‍ രാജിക്കത്ത് വലിച്ചെറിഞ്ഞു. 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തേ രാജിവച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക